ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 635 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 14,053 ആയി ഉയര്‍ന്നു.
അതേസമയം ഡല്‍ഹിയില്‍ കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗാസിയാബാദിലേക്കുള്ള അതിര്‍ത്തി ഉത്തര്‍ പ്രദേശ് അടച്ചു.
മാദ്ധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള അവശ്യ സര്വ്വീസുകള്ക്കൊഴികെ ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണെന്ന് ഗാസിയാബാദ് ജില്ലാ ഭരണകൂടം അറിയിച്ചു.
നാലാംഘട്ട ലോക്ക് ഡൗണിന് ആരംഭിച്ചതിന് ശേഷം 35,00 ഓളം കൊറോണ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 13,418 രോഗികളില്‍ 6,540 പേര് രോഗമുക്തി നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.