ദോഹ* കോവിഡ് 19നു ചികിത്സയിലായിരുന്ന മൂന്നു പേര് ഖത്തറില്‍ ഇന്നു മരണമടഞ്ഞു. ഇതോടെ ഖത്തറിലെ കോവിഡ് മരണങ്ങള് 26 ആയി. മരിച്ചവരില്‍ ഒരാള്‍ അറുപത്തിയഞ്ചുകാരനും മറ്റൊരാള്‍ അറുപത്തിരണ്ടുകാരനും മൂന്നാമന് അന്പത്തിരണ്ടുകാരനുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കൂടിയുണ്ടായിരുന്ന മൂവക്കും സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചത് 1,751 പേര്‍ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 45,465 ആയി. ഇന്ന് ആശുപത്രി വിട്ടത് 1,193 പേരാണ്. ഇതാദ്യമായാണ് ആയിരത്തിലധികം രോഗികള്‍ ഒരു ദിവസം ആശുപത്രി വിടുന്നത്. ഇതോടെ സുഖം പ്രാപിച്ചവരുടെ ആകെയെണ്ണം 10,360 ആയി. 35,076 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ രോഗം രൂക്ഷമായ 1,895 പേര് മാത്രമാണ് ആശുപത്രി പരിചരണത്തിലുള്ളത്. ഇതില്‍ 295 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. 202പേരാണ് ഇപ്പോള്‍ അതിതീവ്ര പരിചരണവിഭാഗത്തിലുള്ളത്.
അവശേഷിക്കുന്നവര്‍ വിവിധ ക്വാറന്റൈന് കേന്ദ്രങ്ങളിലാണ് കഴിയുന്നത്. 24 മണിക്കൂറിനിടെ 4,341 പേരെയാണ് കോവിഡ് ടെസ്റ്റിനു വിധേയമാക്കിയത്. ഇതോടെ ആകെ ടെസ്റ്റുകള്‍ 1,92,484 ആയി.