റിയാദ് : സൗദി അറേബ്യയിലെ
കൊറോണ വ്യാപനത്തിന്റെ തോത് കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ കുറഞ്ഞു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2235 പുതിയ കൊറോണ കേസുകൾ ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 2642, ശനിയാഴ്ച 2442, ഞായറാഴ്ച 2399 ഏന്നിങ്ങനെ ആയിരുന്നു കൊറോണ ബാധിതരുടെ
എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിരുന്നത്.
ഇതുവരെ രാജ്യത്ത് സ്തിരീകരിചിട്ടുള്ള ആകെ രോഗ ബാധിതരുടെ എണ്ണം 74795ഉം രോഗമുക്തി നേടിയവർ 45668ഉം മരണമടഞ്ഞവർ 399
കടന്നു. പുതുതായി 9 മരണങ്ങളു 2148 പേർ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യ തലസ്ഥാനമായ റിയാദിൽ
ആണ് ഇന്നും കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിച്ചത്. റിയാദിൽ 765, മക്ക 416, ജിദ്ദ 350
എന്നിങ്ങനെ ആണ് കൂടുതൽ പുതിയ കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ.