ന്യൂയോര്‍ക്ക് : ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 56 ലക്ഷമായി ഉയരുന്നു. ഇതുവരെ 5,555,608 പേര്‍ക്കാണ് ലോകത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2,331,795 പേര് രോഗമുക്തി നേടി. നിലവില്‍ 2,875,601 പേരാണ് വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
നിലവില്‍ ചികിത്സയില്‍ തുടരുന്നവരില്‍ 2,822,419 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന 53,182 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആകെ ചികിത്സയില്‍ കഴിയുന്നവരുടെ രണ്ട് ശതമാനം പേരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്. 348,212 മരണങ്ങളും ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയര്ന്നുകൊണ്ടേ ഇരിക്കുകയാണ്. 1,695,806 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 456,595 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 1,139,674 പേര് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. 99,537 പേരാണ് അമേരിക്കയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യം ബ്രസീല്‍ ആണ്. 367,906 പേര്‍ക്കാണ് ബ്രസീലില്‍ രോഗം ബാധിച്ചത്. 22,965 മരണങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന സ്പെയിന് ഇപ്പോള്‍ നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 282,852 പേര്‍ക്കാണ് സ്പെയിന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 57,142 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
റഷ്യ 353,427, യുകെ 261,184, ഇറ്റലി 230,158, ഫ്രാന്‍സ് 182,584 എന്നിങ്ങനെയാണ് കൊറോണ വൈറസ് ബാധിതരുടെ എണ്ണം.