കണ്ണൂര്‍: എസ്എസ്എല്‍സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂരില്‍ കണ്ടെയ്ന്മെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ഥികള്‍, അവരുടെ രക്ഷിതാക്കള്‍ പരീക്ഷ ജോലിയിലുള്ള അധ്യാപകര്‍, സ്കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. സ്കൂള്‍ പരിസരത്ത് അഞ്ചില്‍ക്കൂടുതല്‍ പേര് കൂട്ടം കൂടി നില്ക്കാന് പാടില്ലെന്നാണ് നിര്‍ദേശം. പോലീസ് ആക്ട് പ്രകാരമാണ് നടപടി.
പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറക്കാന്‍ പാടില്ല. പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ പുറത്തുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി.