കൊല്ലം: അഞ്ചലില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ഒരു വയസുള്ള മകനെ കാണാനില്ലെന്ന് പരാതി. മകനൊപ്പം സൂരജിന്റെ അമ്മയേയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അഞ്ചല്‍ പൊലീസും ഉത്രയുടെ അച്ഛനും അടൂര്‍ പൊലീസിന്റെ സഹായത്തോടെ കുഞ്ഞിനെ അന്വേഷിച്ചെത്തിയപ്പോള്‍ അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സൂരജിന്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും അന്വേഷിച്ചപ്പോഴും ഇവരെ കണ്ടെത്തിയില്ല. ഇവര്‍ മറ്റെവിടേക്കോ കുട്ടിയുമായി മാറി നില്‍ക്കുന്നുവെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
അഞ്ചല്‍ സിഐ ആവശ്യപ്പെട്ടത് അനുസരിച്ച് അടൂര്‍ സിഐ കുഞ്ഞിനെ തിരക്കി സൂരജിന്റെ വീട്ടിലെത്തി. എന്നാല്‍ ഇവിടെ കുഞ്ഞിനെ കണ്ടെത്താനായില്ല. സൂരജിന്റെ അമ്മ രേണുകയേയും അവിടെ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ടെലഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇവരെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.