ന്യൂഡല്‍ഹി: 85 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി യു പി എസ് സി. ചീഫ് ഡിസൈനര്‍ ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിങ്ങനെയുള്ള തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയത്. ലോക്ക് ഡൗണിന് ശേഷം 20 ദിവസത്തേക്ക് കൂടിയാണ് തീയതി നീട്ടിയിരിക്കുന്നത്. മെയ് 31 നാണ് നാലാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകളും അഭിമുഖങ്ങളും നടത്തുന്നതിനുള്ള പുതിയ തീയതികള്‍ ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം തീരുമാനിക്കുമെന്ന് യു പി എസ് സി നേരത്തെ അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ കഴിഞ്ഞതിന് ശേഷം മാത്രമെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ തീയതി പ്രഖ്യാപിക്കാന്‍ കഴിയൂ. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ എത്രയും വേഗം പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യു പി എസ് സി അറിയിച്ചിട്ടുണ്ട്.