കൊല്ലം: ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തും. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വെറ്റിനറി ഡോക്ടര്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
ഉത്രയുടെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്ന് റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പുപിടുത്തക്കാരനും ഉണ്ടെന്ന് റിപ്പോട്ടില്‍ പറയുന്നു. പ്രതികളെ ഇന്ന് സൂരജിന്റെ വീട്ടില്‍ തെളിവെടുപ്പിന് എത്തിക്കും.
ആറ് പേജുള്ള റിമാന്റ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടെന്ന് പറയുന്നു. ഫെബ്രുവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോണിലൂടെ പടിക്കുകയായിരുന്നു.17000 രൂപ കൈപ്പറ്റി രണ്ട് പാമ്പുകളെ ഇയാള്‍ സൂരജിന് വില്‍ക്കുകയായിരുന്നു.
ഗൂഢാലോചനയെ കുറിച്ച് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്ന സാഹചര്യത്തില്‍ സൂരജിന്റെ അമ്മ,അച്ഛന്,സഹോദരി എന്നിവരെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ പങ്കാളികളെന്ന് സംശയിക്കുന്ന സൂരജിന്റെ സുഹൃത്തുക്കളുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.