മൊറാദാബാദ് :റെയില്‍വെസ്റ്റേഷനുകളില്‍ സഹായവുമായി ആര്‍എസ്എസ്. വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന വിവിധ ഭാഷ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു.
‘പതിനായിരത്തോളം യാത്രക്കാർക്ക് വാട്ടർ ബോട്ടിലുകളും ഭക്ഷണപ്പൊതിയും. വിവിധ ഭാഷ തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനായി മെയ് 31 വരെ ഈ അടുക്കള പ്രവര്‍ത്തിപ്പിക്കും. ഓരോ ദിവസവും 10,000 മുതല്‍ 12,000 വരെ ആളുകള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 400 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ സേവനത്തില്‍ പങ്കാളികളാകുന്നുണ്ട് ‘.ആര്‍എസ്എസ് പ്രചാര്‍ വിഭാഗ് ചുമതലയിലുള്ള പവന് ജെയിന് വ്യക്തമാക്കി.
കൊറോണ വൈറസിന്റെ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമൊട്ടുക്കും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സേവനവുമായി രംഗത്തുണ്ട്. വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി അണുനശീകരണ പ്രവര്‍ത്തനത്തിലും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ആര്‍എസ്എസ് സജീവമാണ്.