ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ഡൗണില്‍ ഇളവനുവദിച്ചത് തിരിച്ചടിയായത് ഗാസിയാബാദില്‍. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തി ജില്ലയായ ഗാസിയാബാദ് മേഖലയില്‍ മാത്രം 227 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ അതിര്‍ത്തി അടയക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു . ചരക്കു വാഹനങ്ങളും കാര്‍ഗോ വണ്ടികളും അത്യാവശ്യ സേവനവിഭാഗങ്ങളും മാത്രം കടത്തിവിട്ടാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഗാസിയാബാദ് ജില്ലാ മജിസ്ര്ട്രേറ്റ് അജയ് ശങ്കറാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
ഡല്‍ഹിയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. ഇതിനിടയിലാണ് ഉത്തര്‍പ്രദേശിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന അതിര്‍ത്തിയായ ഗാസിയാബാദില്മാത്രം 227 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ജില്ലാ അധികൃതരുടെ തീരുമാനം. അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ ഇനി യാത്രാനുമതിയുള്ളു എന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഗാസിയാബാദ്-ഡല്‍ഹി അതിര്‍ത്തി മൂന്നു കിലോമീറ്റര്‍ ദൂരം അടച്ചിരിക്കുകയാണ്. വാണിജ്യ- വ്യാപാര മേഖല സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷമാണ് കടുത്ത തീരുമാനത്തിലേക്ക് വീണ്ടും പോകേണ്ടിവന്നതെന്നും മജിസ്േ്രടറ്റ് ചൂണ്ടിക്കാട്ടി. ഇതിനിടെ ഡല്‍ഹിയിലെ ഗൗതംബുദ്ധ നഗര്‍-നോയിഡ അതിര്‍ത്തിയും ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്. നിലവില്‍ 13418 പേര്‍ക്ക് ഡല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ചത്. 261 പേര്‍ക്കാണ് മരണം സംഭവിച്ചത്.