അഹമ്മദാബാദ് : ചുന്‍രിവാല മാതാജി എന്നറിപ്പെടുന്ന പ്രശസ്ത യോഗി പ്രഹ്ലാദ് ജാനി സമാധിയായി. 90 വയസ്സായിരുന്നു. ഗുജറാത്തിലെ ഗാന്ധിനഗറില്വെച്ച് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ശിഷ്യന്മാരാണ് അദ്ദേഹം സമാധിയായ വിവരം അറിയിച്ചത്.
മൃതദേഹം അംബാജി ക്ഷേത്രത്തിന് സമീപത്തെ അദ്ദേഹം താമസിച്ചിരുന്ന ഗുഹയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഭക്തര്‍ക്കായി രണ്ട് ദിവസം മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. ഇതിന് ശേഷമാകും സംസ്കരിക്കുക.
ഗുജറാത്തിലെ ചരാദിയാണ് പ്രഹ്ലാദ് ജാനിയുടെ ജന്മദേശം. ആത്മീയതിലേക്ക് ആകൃഷ്ടനായ അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ മാതാ പിതാക്കളെ ഉപേക്ഷിച്ച് ആത്മീയ പാത തിരഞ്ഞെടുത്തു. ഗുജറാത്തില്‍ ധാരാളം അനുയായികളുള്ള പ്രഹ്ലാദ് ജാനി ചുവപ്പ് വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. സ്ത്രീകളുടേതിന് സമാനമായ വസ്ത്രരീതി ആയതിനാലാണ് പ്രഹ്ലാദ് ജാനിക്ക് ചുന്‍രിവാല മാതാജി എന്ന പേര് ലഭിച്ചത്.
70 ലധികം വര്‍ഷക്കാലമായി വെള്ളമോ ഭക്ഷണോ കഴിച്ചിരുന്നില്ലെന്ന് ശിഷ്യന്മാര് പറയുന്നു. 14 വയസ്സ് മുതല്‍ അദ്ദേഹം ജലപാനം ചെയ്തിരുന്നില്ലെന്നാണ് വിവരം. അംബാ ദേവി തന്നെ സംരക്ഷിക്കും. അതിനാല്‍ വെളളമോ ഭക്ഷണമോ കഴിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം അടിക്കടി പറയുമായിരുന്നു. നാളിതുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതം വളരെ നിഗൂഢമായിരുന്നു.
വെള്ളവും ഭക്ഷണവും ഇല്ലാതെ എങ്ങിനെ ജീവന് നിലനിര്‍ത്താന്‍ സാധിക്കുന്നു എന്ന് കണ്ടെത്തുന്നതിനായി പല ശാസ്ത്രജ്ഞരും പ്രഹ്ലാദ് ജാനിയെ പഠന വിധേയമാക്കിയിരുന്നു. എന്നാല്‍ ഇത്ര നാള് അദ്ദേഹം എങ്ങിനെ ജീവിച്ചു എന്നത് ശാസ്ത്ര ലോകത്തിനും അത്ഭുതമാണ്.