ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി. സംയുക്ത സേനാ മേധാവിയുടെ നേതൃത്വത്തില്‍ മൂന്നു സേനാ വിഭാഗങ്ങളുടെ തലവന്മാരും ഒരുമിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. നേപ്പാള്‍, സിക്കിം, ഹിമാലയ അതിര്‍ത്തികളില്‍ ചൈനയുടെ നീക്കത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ സേനാ മേധാവികള്‍ ധരിപ്പിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി വൈകിട്ട് നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സേനാ മേധാവികള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ചൈന ലഡാക്കിന്റെ കിഴക്കന്‍ മേഖലകളില്‍ സൈനിക വിന്യാസം ശക്തമാക്കിയതിന്റെ വിശദവിവരങ്ങള്‍ ചര്‍ച്ച ചെയ്തു. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവും മറ്റ് സേനാ മേധാവികള്‍ക്കൊപ്പം പ്രധാനമന്ത്രിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇതുപതു ദിവസത്തിലേറയായി അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. സിക്കിമിലെ പാന്‍ഗോംഗ് സോ ലേക്ക്, ഗാല്‍വാന്‍ വാലീ, ഡെംചോക്, ദൗലത് ബെഗ് ഓല്ദി എന്നിവിടങ്ങളില്‍ ഇന്ത്യയുടെ സൈനികര്‍ നിരന്തരം ചൈനയുടെ സേനാംഗങ്ങളുമായി നിരന്തരം വാക്കേറ്റവും സംഘര്‍ഷവും നടക്കുകയാണ്. നിലവില്‍ സ്ഥിതിഗതികളുടെ വിലയിരുത്തല്‍ അജിത് ഡോവല്‍ നേരിട്ട് നടത്തുകയാണ്. അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തില്ലെന്ന് യോഗത്തില്‍ തീരുമാനമായി.3500 കിലോമീറ്ററാണ് ഇന്ത്യ-ചൈന അതിര്‍ത്തിയായുള്ളത്.