അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ ചർച്ച നടത്തി. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ശക്തമായി നിലനിർത്തുന്നതിനെക്കുറിച്ചും രാജ്യത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ഷെയ്ഖ് മുഹമ്മദിന് ഈദ് ആശംസകൾ നേർന്ന മോദി കോറോണക്കെതിരെ രാജ്യം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അന്വേഷിച്ചു. അന്വേഷണങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ഇന്ത്യയുമായുള്ള ബന്ധം സുശക്തമായി തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.