ബഹ്റൈൻ :- കേവലം 19 ദിവസം മാത്രം പ്രായമുള്ള പെൺ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് നാട്ടിൽ പോകുവാനും ചികിത്സാ സൗകര്യം ഒരുക്കണമെന്നും അഭ്യർഥിച്ചുകൊണ്ടുള്ള ഒരു അച്ഛന്റെ വേദന ഇന്നലെ ജനം ടിവി സംപ്രേഷണം ചെയ്യുകയുണ്ടായി. അതേതുടർന്ന് സംസ്കൃതി ഉൾപ്പെടെയുള്ള ബഹ്റൈനിലെ സന്നദ്ധ സംഘടനകളുടെ സഹായത്താൽ ഇന്ത്യൻ എംബസി ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുകയും കുട്ടിക്കും അമ്മയ്ക്കും പോകുവാനുള്ള യാത്രാ സൗകര്യം ഒരുക്കുകയും ചെയ്തു. കൂടാതെ ഇന്ന് ഇന്ന് രാത്രി 11 മണിക്ക് എത്തുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കുഞ്ഞിനെ അടിയന്തര ചികിത്സ ഒരുക്കുമെന്ന് കേരള സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് കുഞ്ഞിന്റെ അച്ഛൻ ഷാജി ജനം ടിവി യോട് പറഞ്ഞു.