റിയാദ് : കൊറോണ വൈറസ്
ബാധിച്ചു ചികിത്സയിൽ ആയിരുന്ന ആലപ്പുഴ സ്വദേശി റിയാദ് സുവൈദി സുലൈമാൻ അൽ ഹബീബ് ഹോസ്പിറ്റലിൽ വെച്ച്
മരണമടഞ്ഞു. ആലപ്പുഴ ഓച്ചിറ പ്രയാര്‍ കൊല്ലശ്ശേരി പടിറ്റതില്‍ ജലാലുദ്ദീൻ മകൻ സലാം (47 ) ആണ് മരിച്ചത്.
കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ
ആയിരുന്ന ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
കണ്സ്ട്രഷന് കമ്പനിയിലെ ജോലിക്കാരനായിരുന്നു . ഭാര്യ ഷംന, മക്കൾ ഷംനാൻ, ഷിഹാൽ. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദില്‍ സംസ്കരിക്കും