ന്യൂഡല്‍ഹി: ഉന്നത സൈനികമേധാവികളുമായി കരസേനാമേധാവി ജനറല്‍
എംഎം നരവാനെ നടത്തുന്ന ത്രിദിന കൂടിക്കാഴ്ച ഇന്ന് തുടങ്ങും. മൂന്ന് ദിവസങ്ങളായി നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ സുരക്ഷാ വിന്യാസം സംബന്ധിച്ച വിവരങ്ങളും മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കരസേനാ മേധാവി ഉന്നത മേധാവികളുമായി ചര്‍ച്ച ചെയ്യുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ കൂടുതല്‍ സൈനികരെ ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചു. അതേസമയം ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും സ്വാധീനം ശക്തമാക്കിയിരിക്കുകയാണ്. ചൈനയുടെ ഏത് നീക്കവും തടയാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.
രാജ്യ രക്ഷയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട യോഗം ജൂണ്‍ അവസാനം ചേരും. ഏപ്രില്‍ 13 മുതല്‍ 18 വരെ നിശ്ചയിച്ചിരുന്ന യോഗം കൊറോണ കാരണം മാറ്റുകയായിരുന്നു.