കൊല്ലം: ഉത്രയുടെ മരണം പാമ്പ് കടിയേറ്റത് മൂലമെന്ന് ഉറപ്പിച്ച് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചു.
വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാല്‍ മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റാണ് ഉത്ര മരിച്ചതെന്നാണ് വിലയിരുത്തല്‍. ഉത്രയുടെ ഇടത് കൈയ്യില്‍ രണ്ട് പ്രാവിശ്യം പാമ്പ് കടിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോട്ടില്‍ പറയുന്നത്. ഉത്രയുടെ ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍കോളേജിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കിയതോട കൊലപാതകവുമയി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ അധികൃതര്‍ക്ക് ലഭ്യമായി.
ഉത്രയെ കടിച്ച പാമ്പിന്റെ മാംസ വിഷപ്പല്ലുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം ഒന്നാം പ്രതി സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. വരും ദിവസങ്ങളില്‍ കേസുമായ ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.