ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ഗഡ്ക്കരിക്ക് 63-)ം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായ നിതിന്‍ഗഡ്ക്കരിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
‘ഞങ്ങളുടെ മുതിര്‍ന്ന കാബിനറ്റ് സഹപ്രവര്ത്തകന് നിതിന്ഗഡ്ക്കരിജിയ്ക്ക് പിറന്നാള്‍ ആശംസകള്‍. രാജ്യത്തെ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കഠിനപ്രയത്നം ചെയ്യുന്ന വ്യക്തിയാണ് നിതിന്‍ഗഡ്ക്കരി. അദ്ദേഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
2009 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അദ്ധ്യക്ഷനായിരുന്നു ഗഡ്ക്കരി.1957ല്‍ മെയ് 27 ന് നാഗ്പൂരിലാണ് ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എബിവിപിയിലും പിന്നീട് ഭാരതീയ ജനതാ യുവമോര്‍ച്ചയിലും പ്രവര്‍ത്തിച്ചിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായിട്ടാണ് ഗഡ്കരി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എംകോം, എല്‍എല്‍ബി,ഡിബിഎം എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കാഞ്ചന് ഗഡ്കരി ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്.