ലുധിയാന: എയര്‍ ഇന്ത്യ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹി സ്വദേശിയായ 50 കാരനാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹി- ലുധിയാന വിമാനത്തില്‍ ഉണ്ടായിരുന്ന 11 ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം.
വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം ക്വാറന്റെയ്നില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചതോടെ തിങ്കളാഴ്ച്ച യാത്ര ചെയ്ത 116 പേരില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതില്‍ 114 പേരുടെ പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന് രോഗ ബാധ സ്ഥിരീകരിച്ചത്.