കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കൊറോണ ബാധിതരേക്കാൾ അധികം പേര് രോഗമുക്തരായി. 200 ഇന്ത്യക്കാർ ഉൾപ്പെടെ 608 പേർ രോഗികളായപ്പോൾ 685 പേർ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയത് 7306 പേരാണ്. ഇതുവരെ രാജ്യത്ത് ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറ്റി എഴുപത്തഞ്ച് പേർക്ക് കൊറോണ ബാധിച്ചു. ഇവരിൽ 7230 പേർ ഇന്ത്യക്കാരാണു. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പ്രകാരം 148 കുവൈറ്റ് സ്വദേശികള്‍ക്കും 78 ഈജിപ്റ്റ് പൗരന്മാര്ക്കും 38 ബംഗ്ലാദേശ് പൗരന്മാര്ക്കും മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണു. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊറോണ മരണം 172 ആയി. പതിനയ്യായിരത്തി തൊണ്ണൂറ്റി ഏഴ് പേരാണ് ചികിത്സയിലുള്ളത്. അതില്‍ 196 പേർ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.