ചെന്നൈ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തി തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 817 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ടതായാണ് വിവരം.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. ഇതിന് മുന്‍പ് മെയ് 25 നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചത്്. മെയ് 25 ന് 805 പേര്‍ക്കായിരുന്നു രോഗബാധയുളളതായി കണ്ടെത്തിയത്. ഇതുവരെ 18,545 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം ബാധിച്ചിരിക്കുന്നത്.
കൊറോണയെ തുടര്‍ന്ന് ഇന്ന് ആറ് പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 133 ആയി.
അതേസമയം കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇതുവരെ 9,909 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഇന്ന് മാത്രം 567 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു.