വയനാട് : ജില്ലയില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരു വീട്ടിലെ മൂന്ന് പേര്‍ക്ക്. പനമരം സ്വദേശികളായ 53 ഉം 25 ഉം വയസ്സുള്ള പുരുഷന്മാര്ക്കും, 50 വയസ്സുള്ള സ്ത്രീക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ താമസിക്കുന്ന മൂന്ന് പേരും ഈ മാസം 24 നാണ് കേരളത്തില്‍ എത്തിയത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കേരളത്തില്‍ എത്തിയ മൂന്ന് പേരും നാളിതുവരെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതേസമയം രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ രോഗം ഭേദമായി.
നിലവില്‍ ഇതര ജില്ലകളില്‍ നിന്നുള്ള അഞ്ച് പേര് ഉള്‍പ്പെടെ 15 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 196 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. വയനാട്ടില്‍ ആകെ 3,807 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ജില്ലയില്‍ കൊറോണയുടെ സാമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി 1728 സാമ്പിളുകല്‍ പരിശോധക്കായി അയച്ചിട്ടുണ്ട്. ഇതില്‍ 1429 പേരുടെ ഫലം നെഗറ്റീവ് ആണ്. ചെക്പോസ്റ്റുകളില്‍ വാഹനങ്ങളില്‍ എത്തിയ 2,725 പേരെ ഇതുവരെ തെര്‍മല്‍ സ്ക്രീനിംഗിന് വിധേയമാക്കിയിട്ടുണ്ട്.