മുംബൈ : മഹാരാഷ്ട്രയില്‍ പോലീസ് ഉദ്യോഗസ്ഥയെ വിവിധ ഭാഷാ തൊഴിലാളിയായ സ്ത്രീ മര്‍ദ്ദിച്ചു. മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്ത്രീ പോലീസുകാരിയെ മര്‍ദ്ദിച്ചത്. പാല്‍ഘര്‍ ജില്ലയിലെ വാസായിലായിരുന്നു സംഭവം.
നാട്ടിലേക്ക് പോകുന്നതിനായി വിവിധ ഭാഷാ തൊഴിലാളികള്‍ ശ്രമിക് തീവണ്ടിക്കായി റെയില്‍ വേ സ്റ്റേഷനില്‍ കാത്തു നില്‍ക്കുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം. കൊറോണ പരിശോധനകള്‍ക്കും മറ്റുമായി സ്ത്രീകളും പുരുഷന്മാരും പ്രത്യേകം ക്യൂകളിലാണ് നിന്നത്. പരിശോധനക്കിടെയാണ് സ്ത്രീ മാസ്ക് ധരിക്കാതെ നില്‍ക്കുന്നത് വനിതാ കോണ്‍സ്റ്റബിളിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അവരോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പ്രകോപിതയായ സ്ത്രീ വനിതാ കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ എത്തിയാണ് കോണ്‍സ്റ്റബിളിനെ രക്ഷിച്ചത്. സംഭവത്തില്‍ വിവിധ ഭാഷാ തൊഴിലാളിയായ സ്ത്രീക്കെതിരെ കേസ് എടുത്തിട്ടുണ്ട്.