കൊറോണ ബാധിച്ച് ഒരു മലയാളി കൂടി യു.എ.ഇയിൽ മരിച്ചു. പാലക്കാട് കുമ്പിടിയിൽ കോടിയിൽ വീട് ഹംസ അബൂബക്കറാണ് മരിച്ചത് . 56 വയസായിരുന്നു.അൽ ഐൻ മെഡി ക്ലിനിക് ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ഹിജാസ്, ഹസ്ന, അദ്നാൻ. മരുമകൻ ഷക്കീബ്. സഹോദരങ്ങൾ: യാഹുട്ടി, മൊഹമ്മദ്, മുസ്തഫ, ആയിഷക്കുട്ടി, മൈമുന, സൈനബ, ഉമ്മുസൽമ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം അബുദാബിയിൽ അടക്കം ചെയ്തു.