റിയാദ്: കൊറോണ വൈറസ്
വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചപ്പോൾ സൗദിയിൽ കുടുങ്ങിയ ടുറിസ്റ്റുകൾക്കുള്ള വിസ മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജാവസാത്ത്) അറിയിച്ചു.
അതിനായി ജാവസാത്ത് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ വിസ ഉടമകൾക്ക് എൻഐസിയുടെ സഹായത്തോടെ ഓൺലൈൻ വഴി വിസ മൂന്നു മാസത്തേക്ക് സൗജന്യമായി
പുതുക്കി എടുക്കാമെന്നും ജവാസാത്തിന്റെ പ്രസ്താവനയിൽ പറയുന്നു.