കൊല്ലം: ഉത്ര കൊലക്കേസില്‍ ഒന്നാം പ്രതി സൂരജിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നതായി സൂരജ് പോലീസിന് മൊഴി നല്കി. പായസത്തിലും ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്.
പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിനു മുമ്പായിരുന്നു ഇത്. അതിനാലാകും പാമ്പ് കടിച്ചത് ഉത്ര അറിയാതെ പോയതെന്നാണ് പോലീസ് കരുതുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം വന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകും.
ഉത്രയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തിലും മയക്കു ഗുളിക നല്‍കിയിരുന്നെന്ന് സൂരജ് മൊഴി നല്കി. ആദ്യ തവണ അണലി കടിച്ചപ്പോള്‍ എന്തുകൊണ്ട് ഉത്ര ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. സൂരജിന്റെ മൊഴിയോടെ അക്കാര്യത്തിലും വ്യക്തത വന്നു.