കുവൈറ്റ് സിറ്റി – തിരുവല്ല മഞ്ഞാടി സ്വദേശി അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് മരിച്ചത്. 59 വയസ്സായിരുന്നു. കൊറോണ വൈറസ് ബാധയെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇവർ. കോഴഞ്ചേരി മുണ്ടമട്ടം, കൊട്ടാരത്തിൽ കുടുംബാംഗമാണ് ഇവർ. ഏക മകൾ ദിവ്യ. കുവൈറ്റില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ അധ്യാപികയായി ജോലിചെയ്തിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോ കോൾ പ്രകാരം വൈകിട്ട് സുലൈബി ക്കാത്ത് സെമിത്തേരിയിൽ സംസ്കരിക്കും.