ഒരു ചെടി ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ പുറത്തെടുക്കുന്നത് അതിന്റെ തളിരിലകളിലൂടെയാണ്. തളിരില കൃഷിചെയ്യുന്ന രീതിയാണ് മൈക്രോ ഗ്രീൻ. പയർ, കടല, തെന, മല്ലിയില, പുതീന, കടുക്, ഉലുവ, സൂര്യകാന്തി തുടങ്ങിയ വിത്തുകൾ മൈക്രോ ഗ്രീൻ കൃഷിക്ക് ഉപയോഗിക്കാം.ഒരു ചെടി മുളപ്പിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ വിളവെടുക്കുന്ന രീതിയാണിത് .
യു.എ.ഇയിലെ മഞ്ചാടി കൂട്ടം എന്ന കൂട്ടായ്മയിലെ 50 ഓളം കുട്ടികളാണ് വ്യത്യസ്തമായ ഈ ആശയം പ്രാവർത്തികമാക്കിയിരിക്കുന്നത്.കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികളുടെ കൂട്ടായ്മായാണ് മഞ്ചാടി കൂട്ടം. .കോറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ളാസുകൾ കഴിഞ്ഞും വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതരായതോടെയാണ് കുട്ടികൾ കൃഷിയിലേക്ക് തിരിഞ്ഞത്. മയ്യിൽ സ്വദേശിയും ദുബായിൽ ജോലിക്കാരനുമായ പവിത്രന്റെ മാർഗ്ഗനിർദ്ദേശങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു.
വീട്ടിൽ തന്നെ ചെറു കൃഷി തോട്ടം തീർക്കുക വഴി ശുദ്ധവും പോഷക സമൃദ്ധവും ആയ പച്ചക്കറികൾ കുറച്ചെങ്കിലും ഉണ്ടാക്കുക മാത്രമല്ല കാർഷിക സംസ്കാരവും, കൂടി പഠിക്കുകയാണ് കുട്ടികൾ.അഞ്ചു മുതൽ പത്ത് ദിവസം കൊണ്ട് വിളവെടുക്കുന്ന മൈക്രോ ഗ്രീൻ ചെടികൾ തീരുന്നതിനുസരിച് പുതിയ ബാച്ചുകൾ കുട്ടികൾ കൃഷി ചെയ്യുന്നുണ്ട്. വിളവെടുക്കുന്ന ഇലകൾ കൊണ്ട് അമ്മമാരോടൊപ്പം കുട്ടികളും രുചികരമായ സാലഡുകളും കറികളും ഉണ്ടാക്കുന്നു.