യുഎഇയിലെ ജൂൺ മാസത്തിലെ ഇന്ധന വില ഊർജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. മെയ് മാസത്തെ വില ജൂൺ മാസത്തിലും തുടരും.സൂപ്പർ പെട്രോൾ 98ന്റെ വില 1 ദിർഹം 91 ഫിൽസായിരിക്കും.1 ദിർഹം 80 ഫിൽസാണ് സ്പെഷൽ 95 പെട്രോളിന്റെ വില. ഡീസലിന് അടുത്ത മാസം മുതൽ 2 ദിർഹം 6 ഫിൽസയിരിക്കും.അഞ്ചു ശതമാനം വാറ്റ് കൂടി ഉള്‍പ്പെടുത്തിയ വില വിവരമാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്