റിയാദ് : കൊറോണ ബാധിച്ചു
ചികിത്സയിൽ ആയിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം
പുതുവീട്ടിൽ താജുദ്ദീൻ അഹമ്മദ് കുഞ്ഞ് എന്ന വ്യക്തിയെ കാണ്മാനില്ലന്ന് ബന്ധുക്കളുടെ പരാതി. റിയാദിലെ അൽ അസീസിയ പച്ചക്കറി മാർക്കറ്റിനടുത്ത് ബന്ധുക്കളോടൊന്നിച്ച് താമസിച്ചു വരികയായിരുന്നു.
അദ്ദേഹത്തിന്റെതൊട്ടടുത്തെ റൂമിലെ താമസക്കാരനും ബന്ധുവുമായ മൈനാഗപ്പള്ളി സ്വദേശി ഷെരിഫ് ഇബ്രാഹിം മെയ് 8 ന് കോവിഡ് ബാധയാൽ മരണമടഞ്ഞിരുന്നു. അതോടനുബസിച്ച് റൂമിലുള്ളവർ ക്വാറന്റയിനിൽ പോയി തിരിച്ചെത്തിയപ്പോൾ താജുദ്ദീൻ ഒരു ഹോട്ടലിലേക്ക് താമസം മാറുകയും അടുത്ത ദിവസം ഹോട്ടലിൽ നിന്നും പോവുകയായിരുന്നു എന്നാണ് സൂചന. സാമുഹ്യ പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളുമായി ബന്ധപെട്ട് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല.
എന്തെങ്കിലും വിവരം ലദ്യമായാൽ O530669529 (എം. സാലി) എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും
ബന്ധുക്കൾ അറിയിച്ചു.