കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിൽ 3 പേർ കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 258 ആയി.563 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 32532 ആയി.38000 പേർക്ക് പരിശോധന നടത്തിയതിൽ നിന്നാണ് രോഗബാധയുള്ള 563 പേരെ കണ്ടെത്തിയത്.പുതിയ രോഗികളുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.314 പേര്‍ക്കാണ് ഇന്ന് രോഗം മാറിയത്. ഇതുവരെ യുഎഇയിൽ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 16585 ആണ്.ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 15589 ആയി കുറഞ്ഞു.യു.എ.ഇയിൽ ഇതുവരെ 21 ലക്ഷത്തിലേറെ പേർക്ക് കൊറോണ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു.