ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,466 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ദിവസം ആദ്യമായാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,65,799 ആയി ഉയര്‍ന്നു.
71,105 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 89,987 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. 4,706 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായിട്ടുണ്ട്.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കൊറോണ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊറോണ ബാധിതരുള്ളത്. 59,546 പേര്‍ക്ക് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. 19,372 പേര്‍ക്ക് തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 15,562 പോസിറ്റീവ് കേസുകളും ഡല്‍ഹിയില്‍ 16,281 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.