ന്യൂഡല്‍ഹി: പാര്‍ലമെന്റ് ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. രാജ്യസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. മെയ് 28 വരെ ഇയാള്‍ ജോലിക്കെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. രോഗം സ്ഥിരീകരിച്ചയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റെയ്നില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ പാര്‍ലമെന്റ് കെട്ടിടത്തിന്റെ രണ്ട് നിലകള്‍ സീല്‍ ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.