സേവാമൃതം സേവാമിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ “നാമാമൃതം ” എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശന കർമ്മം ധർമ്മ പ്രചാരണ പ്രവർത്തനങ്ങളിലും, വേദാന്ത ശാസ്ത്ര വിഷയങ്ങളുടെ പ്രചാരപ്രവർത്തനങ്ങളിലും സേവാപ്രവർത്തനങ്ങളിലും നിരന്തര പ്രവർത്തകനായഹൈന്ദവ സമൂഹത്തിന്റെ ആത്മീയാചാര്യനും മാർഗ്ഗദർശിയുമായി കർമ്മനിരതനായ പരം പൂജ്യ ചിദാനന്ദപുരി സ്വാമിജി നിർവ്വഹിച്ചു.
നാമാമൃതം എന്ന പ്രസിദ്ധീകരണത്തിനും സേവാമൃതം സേവാമിഷന്റെ പ്രവർത്തനങ്ങൾക്കും ആശംസകളുമായി സമൂഹത്തിന്റെ വിവിധമേഖലകളിൽ പ്രവർത്തിച്ചുവരുന്ന ആധ്യാത്മിക ആചാര്യന്മാരും സാമൂഹിക പരിഷ്കർത്താക്കളും പങ്കെടുത്തു.
നാമാമൃതത്തിനു ആശംസകൾ നേർന്ന മുൻ മിസോറാം ഗവർണർ കൂടിയായ ആദരണീയനായ “ശ്രീ കുമ്മനം രാജശേഖരൻ
സാധുജന സേവനത്തിൽ സദാ കർമ്മനിരതനായി പ്രവർത്തിക്കുന്ന പൂജനീയ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി, സംഗീതജ്ഞനും ആത്മീയ ആചാര്യനുമായ ശ്രീ തുവൂർ കൃഷ്ണകുമാർ, ബഹ്റൈൻ നാരായണീയ ആശ്രമത്തിന്റെ ആത്മീയ ആചാര്യനായ ബ്രഹ്മശ്രീ മധുസൂദനൻ നമ്പൂതിരി, ബഹ്റൈൻ ബാലഭാരതിയുടെ ആദ്ധ്യാത്മിക രക്ഷാധികാരി ശ്രീ മുരളി വാര്യർ, നാരായണീയ സംസ്കൃതി ട്രസ്റ്റിന്റെ കീഴിലുള്ള നാരായണീയ ഗുരുവായൂരപ്പ ആശ്രമത്തിന്റെ ആത്മീയ ആചാര്യനായ ബ്രഹ്മശ്രീ പെരിങ്ങര കേശവൻ നമ്പൂതിരി എന്നിവർ സേവാമൃതത്തിനു ആശംസകൾ അർപ്പിച്ചു.വിവിധ കലാസാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളും നിരവധി ഭക്തന്മാരും ഈ സത്സംഗത്തിൽ പങ്കെടുത്തു.സേവാമിഷൻ ബോർഡ് ചെയർമാൻ ശ്രീ: വി. ആർ. തിലകരാജൻ , ഉഷാജയമോഹൻ , ലതാരാജൻ സന്ദീപ് രാജൻ, സുജിത്ത് രാജ് മണ്ണാർക്കാട് എന്നിവരും സംബന്ധിച്ചു