മുംബൈ : മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62,000 പിന്നിട്ടു. ഇതുവരെ 62,228 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,098 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,682 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് 116 പേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു. ഇന്ന് 8,381 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് 8,381 പേര് കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 26997 ആയി ഉയര്‍ന്നിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയും കൂടുതല്‍ പേര് രോഗമുക്തി നേടുന്നത്. ഒരു ദിവസം ഇത്രയും പേര് ആശുപത്രി വിട്ടത് ശുഭപ്രതീക്ഷയോടെയാണ് ആരോഗ്യവകുപ്പ് നോക്കി കാണുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതല്‍ തന്നെ രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും മുന്പില് നിന്ന സംസ്ഥാനം ആയിരുന്നു മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇപ്പോഴും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.