കൊല്ലം : കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ ആറ് മണിവരെയുളള യാത്രയാണ് നിരോധിച്ചത്. ജില്ല കളക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടന്ന് എത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ജില്ലയിലെ സ്ഥിതിഗതികള്‍ ഗുരുതരമാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ജില്ല ഭരണതകൂടം തീരുമാനിച്ചത്. ജില്ലയില്‍ രാത്രികാല പോലീസ് പട്രോളിംഗും ശക്തമാക്കും.
നിലവില്‍ ജില്ലയില്‍ 22 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് രണ്ട് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ 22 കാരനും കുവൈറ്റില്‍ നിന്നും തിരികെയെത്തിയ യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.