കൊറോണ പരിശോധനകളുടെ ഫലം കൃത്യമായി രോഗികളെ അറിയിക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ആരോഗ്യ മേഖലയിലെ പരിശോധനാ കേന്ദ്രങ്ങളോട് നിർദ്ദേശിച്ചു കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ അക്കാര്യം ആളുകൾക്ക് മൊബെൽ സന്ദേശം വഴി നൽകണം.പോസിറ്റീവാണു ഫലമെങ്കിൽ മൊബൈൽ സന്ദേശത്തിനു പകരം ടെലിഫോണിൽ രോഗിയുമായും ബന്ധുക്കളുമായും ബന്ധപ്പെടുകയും അടിയന്തരമായി സമ്പർക്ക വിലക്ക് ഏർപ്പെടുത്തി കൊറോണ ബാധിച്ചയാളെ സെൽഫ് ക്വാറന്റീനിൻ ചെയ്യണം.വീട്ടിലുള്ള കുടുംബാംഗങ്ങളെ മുഴുവൻ വിവരം അറിയിച്ചു പകർച്ച തടയാനുള്ള നടപടി സ്വീകരിക്കുകയും വേണം.
കുടുംബമായി കഴിയാത്തവരാണെങ്കിൽ ഒരു ഔദ്യോഗിക നിയമ വക്താവിനെ വിവരമറിയിച്ച് ആരോഗ്യ സുരക്ഷാ നടപടികൾ പൂർത്തിയാക്കണമെന്നു ഹെത്ത് അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഓരോ മെഡിക്കൽ കേന്ദ്രങ്ങളും കൊറോണ രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണം.ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ കൊറോണ പ്രതിരോധ സുരക്ഷാമാർഗനിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഹെൽത്ത് അതോറിറ്റിയുടെ അറിയിപ്പിലുണ്ട്.