ന്യൂയോര്‍ക്ക് : ആഗോള തലത്തില്‍ ആശങ്കയുയര്‍ത്തി ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ അറുപത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 6,033,469 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
രോഗ ബാധിതരില്‍ 2,661,097 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 3,005,482 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 3,005,482 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 53,733 പേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് വിവരം. മൊത്തം രോഗബാധിതരില്‍ രണ്ട് ശതമാനം പേരുടെ ആരോഗ്യനിലയിലാണ് ആശങ്ക നിലനില്‍ക്കുന്നത്.
ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് സമാനമായി രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. ആഗോളതലത്തില്‍ മരണ സംഖ്യ നാല് ലക്ഷത്തിലേക്ക് ഉയരുന്ന സാഹചര്യമാണ് ഉള്ളത്. ഇതുവരെ 366,890 പേര്‍ക്കാണ് ലോകത്ത് കൊറോണയെ തുടര്‍ന്ന് ജീവന് നഷ്ടമായിരിക്കുന്നത്.
ലോകത്ത് സ്ഥിരീകരിച്ച കൊറോണ കേസുകളില്‍ ഭൂരിഭാഗവും അമേരിക്കയിലാണ്. ഇതുവരെ 1,793,530 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 104,542 മരണങ്ങളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യം ബ്രസീല്‍ ആണ്. 468,338 പേര്‍ക്കാണ് ബ്രസീലില്‍ രോഗം ബാധിച്ചിരിക്കുന്നത്. 27,944 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 247,213 പേരാണ് നിലവില്‍ ബ്രസീലില്‍ ചികിത്സയില്‍ കഴിയുന്നത്.
റഷ്യ 387,623, സ്പെയിന് 285,644, യുകെ 271,222, ഇറ്റലി 232,248, ഫ്രാന്‍സ് 186,835 , എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ കണക്കുകള്‍.