ചെന്നൈ : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ കൃഷിനാശം വിതച്ച വെട്ടുകിളികള്‍ തമിഴ്നാട്ടിലും. കൃഷ്ണഗിരി, നീലഗിരി എന്നീ ജില്ലകളിലാണ് വെട്ടുകിളികളെ കണ്ടെത്തിയിരിക്കുന്നത്. കൃഷ്ണഗിരിയില്‍ ഇതിനോടകം തന്നെ ഏക്കറു കണക്കിന് കൃഷി വെട്ടുകിളികള്‍ നശിപ്പിച്ചതായാണ് വിവരം.
നീലഗിരിയില്‍ വെട്ടുകിളികളെ കണ്ടെത്തിയത് കേരളത്തിലും ആശങ്കയുയര്‍ത്തുന്നുണ്ട്. വയനാട്, മലപ്പുറം എന്നീ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് നീലനിഗിരി. ഇവിടെ നിന്നും വെട്ടുകിളികള്‍ കേരളത്തില്‍ എത്തുമോയെന്നും സംശയിക്കുന്നുണ്ട്.
അതേ സമയം ഉത്തരേന്ത്യയില്‍ വ്യാപക നാശം വിതച്ച വെട്ടുകിളികളല്ല തമിഴ്നാട്ടില്‍ കണ്ടെത്തിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രദേശികമായി കണ്ടുവരുന്ന വെട്ടുകിളികളെയാണ് തമിഴ്നാട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് ദീര്‍ഘ ദൂരം സഞ്ചാരിക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഉത്തരേന്ത്യയില്‍ നിന്നും വെട്ടുകിളികള്‍ ദക്ഷിണേന്ത്യയിലേക്ക് എത്താന്‍ സാധ്യതയുള്ളതായി കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ അതീവ ജഗ്രതയിലാണ്.