ചെന്നൈ : തമിഴ്നാട്ടിലെ നാമക്കലില്‍ കാറപകടം. അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ ജിജോ തോമസ്, ജിനു വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ബംഗളൂരുവില്‍ നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചത്. വരുന്ന വഴി കാര്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വരാന്‍ ഇവര്‍ക്ക് പാസ്സ് ലഭിച്ചത്.
ഇന്ന് പുളിയറ ചെക്പോസ്റ്റ് വഴിയാണ് ഇവര്‍ കേരളത്തിലേക്ക് കടക്കേണ്ടിയിരുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.