ചെന്നൈ : ജനങ്ങളില്‍ ആശങ്കയുയര്‍ത്തി തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇരുപതിനായിരത്തിലധികം ആളുകള്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 20,246 പേര്‍ക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 874 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെയാണ് സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ഇരുപതിനായിരം പിന്നിട്ടത്. തമിഴ്നാട്ടില്‍ രോഗികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ചെന്നൈയില്‍ ആണ്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് 31 വരെ ചെന്നൈയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 154 ആയി ഉയര്‍ന്നു. 11,313 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നേടുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്തിന് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.