മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിക്കുന്ന പോലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 114 പോലീസുകാര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചു മരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് രോഗം ബാധിക്കുന്ന പോലീസുകാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകാണ്. ഇതുവരെ 2,325 പോലീസുകാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 26 പോലീസുകാരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ ബാധിച്ചു മരിച്ചത്. കഴിഞ്ഞ ദിവസം, സംസ്ഥാനത്ത് 116 പേരാണ് രോഗബാധയേറ്റ് മരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്.
സംസ്ഥാനത്ത് 2,682 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 62,228 ആയി. 2,098 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. അതേസമയം, 26,997 പേരുടെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.