കൊച്ചി : കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ധര്‍ണ്ണ നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്. ബെന്നി ബെഹ്നാന് എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാതെ ധര്‍ണ്ണ നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൊറോണ നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നതിനുള്ള ചിലവ് പ്രവാസികളില്‍ നിന്നും ഈടാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്. ധര്‍ണ്ണയില്‍ നിര്‍ദ്ദേശം ലംഘിച്ച് 50 ലധികം പേര് പങ്കെടുത്തിരുന്നു. പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും അതിനാലാണ് കേസ് എടുത്തതെന്നും പോലീസ് അറിയിച്ചു.
ബെന്നി ബഹ്നാന് എംപിക്ക് പുറമേ യുഡിഎഫ് നേതാക്കളായ ടിജെ വിനോദ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.