ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. തീവ്ര ബാധിത പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ നിലനില്ക്കും. മറ്റിടങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കും.
മാളുകള്‍, ഹോട്ടലുകള്‍ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവക്ക് ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങളും അടുത്ത മാസം 8ന് തുറക്കാമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. തിയേറ്ററുകള്‍, ജിം, മെട്രോ സര്‍വീസ്, സ്വിമ്മിംഗ് പൂള്, പാര്‍ക്ക് എന്നിവ തുറക്കില്ല.
സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാം. വിമാന സര്‍വീസുകള്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂ. ആരാധനാലയങ്ങള്‍ ജൂണ്‍ 8ന് തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണുകള്‍ ഏതൊക്കെയെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം. രാത്രി യാത്രാ നിയന്ത്രണം തുടരും. രാത്രി 9 മണി മുതല്‍ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണം നിലനില്ക്കും.
പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്ഥാനത്തേക്ക് പുറത്തേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിരോധനം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. പൊതുപരിപാടികള്‍ക്കും രാഷ്ട്രീയ യോഗങ്ങള്‍ക്കും വിലക്ക് തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.