കുവൈറ്റ് സിറ്റി – പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, എഴുത്തുകാരനും, സൈദ്ധാന്തികനും, പാര്ലമെന്ററിയനുമായ എംപി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം, കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ഉയർന്ന രാഷ്ട്രീയബോധം പുലർത്തിയ
പൊതുപ്രവർത്തകൻ, പ്രതിഭാധനനായ സാഹിത്യകാരന്, പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന വീരേന്ദ്രകുമാറിന്റെ നിര്യാണം, കേരളത്തിലെ ജനകീയ മതേതര പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് എം. എം. എഫ് അനുശോചന പ്രമേയത്തിൽ പറഞ്ഞു.
കുവൈറ്റ് സന്ദർശന വേളയിൽ മീഡിയ ഫോറം അംഗങ്ങളുമായി അദ്ദേഹം, വിജ്ഞാനപ്രദവും ഊഷ്മളവുമായ ഒരു സംവാദം നടത്തിയത് ഈ അവസരത്തിൽ എം എം എഫ് ദുഖത്തോടെ അനുസ്മരിച്ചു.