കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുലേഖയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ബഹറിനിൽ നിന്നും മെയ് 20 നാണ് ഇവർ നാട്ടിലേക്ക് മടങ്ങി എത്തിയത്. ഹൃദ്രോഗിയായ ഇവർക്ക് കടുത്ത രക്തസമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇവരുടെ ഭർത്താവിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.