റിയാദ് : പ്രവാസികളോടുള്ള ഇടത് സർക്കാരിന്റെ വഞ്ചനാപരമായ സമീപനം അവസാനിപ്പിച്ച് കേരളത്തിൽ കുടുങ്ങിയ പ്രവാസികൾക്ക് നോർക്ക പ്രഖ്യാപിച്ച 5000 രൂപ ധനസഹായം എത്രയും പെട്ടന്ന് വിതരണം ചെയ്യണമെന്ന് കെഎംസിസി പ്രസ്താവനയിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് നാട്ടിലേക്ക് വരുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താതെയും എത്തിയവർക്ക് വേണ്ട രീതിയിൽ കോറന്റീൻ സൗകര്യങ്ങൾ ഒരുക്കാതെ കോറന്റീന് ഫീസ് ഈടാക്കികൊണ്ടും
പിണറായി സർക്കാർ
പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് കെഎംസിസി കുറ്റപ്പെടുത്തി.
നീണ്ട ആറുമാസക്കാലമായി വരുമാനമൊന്നുമില്ലാതെ നാട്ടിലെയും വിദേശത്തെയും ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങൾക്ക് എത്രയും പെട്ടന്ന് ഈ തുക ലഭിക്കുന്നതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, ഷബീറലി ജാസ് എന്നിവർ ആവശ്യപ്പെട്ടു.