ഖത്തറിലെ സംസ്കൃത നാടക പ്രേമികളുടെ കൂട്ടായ്മായ നാട്യധർമ്മിയാണ് ‘ സോഷ്യൽ ഡിസ്റ്റൻസിംഗ്’എന്ന ഹ്രസ്വചിത്രവുമായി എത്തിയിരിക്കുന്നത്.ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചു നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് നാട്യധർമ്മിയുടെ അംഗങ്ങളാണ്. നാട്ടിലും ഖത്തറിലുമായി പൂർണ്ണമായും മൊബൈൽ ഫോണിലായിരുന്നു ചിത്രീകരണം. വിവിധ രാജ്യങ്ങളിൽ താമസമാക്കിയ ഒരു കുടുംബത്തിലെ അംഗങ്ങൾ ലോക്ക് ഡൗൺ കാലത്ത് അനുഭവിക്കുന്ന ഒറ്റപ്പെടലുകളും നാടിനെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓർമകളുമെല്ലാമാണ് സോഷ്യൽ ഡിസ്റ്റൻസിംഗ് വിഷയമാക്കുന്നത്. അന്യ രാജ്യങ്ങളിൽ കുടിയേറി എന്തെന്തെല്ലാം നേടിയാലും അമ്മയും മാതൃരാജ്യവും നമുക്കെന്നും പ്രിയപ്പെട്ടതായിരിക്കും, അങ്ങനെ തന്നെയാകണം എന്ന ഒരു സന്ദേശമാണ് ഹ്രസ്വചിത്രം പകർന്ന് നൽകുന്നത്.പ്രമുഖ നാടകൃത്ത് എം പി രാധാകൃഷ്ണൻ തൃപ്പൂണിത്തറയാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്, എഡിറ്റിഗ് വേദകൃഷ്ണൻ. പൂർണ്ണമായും സംസ്കൃതത്തിൽ ചെയ്യുന്ന ” ഭാരതം ഭാസതെ” എന്ന സംസ്കൃത ഷോർട്ട് ഫിലിമും നാട്ട്യധർമ്മിയുടെതായി പുറത്തിറങ്ങാനൊരുങ്ങുന്നുണ്ട് .