തിരുവനന്തപുരം : അഞ്ചാംഘട്ട ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ ഇളവുകള്‍ ഇന്നറിയാം. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പൊതു ഗതാഗതം പുന:സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച വിഷയം ആകുമെന്നാണ് സൂചന.
മെയ് 30 ന് പ്രഖ്യാപിച്ച അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ വലിയ ഇളവുകളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഷോപ്പിംഗ് മാളുകളും ആരാധനാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ അതേപടി അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് അനുമാനം.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് തുടര്‍ന്നും ഏര്‍പ്പെടുത്തുമെന്നാണ് സൂചന. ആരാധനാലയങ്ങള്‍ തുറക്കുകയാണെങ്കില്‍ ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കും. മാളുകളില്‍ പകുതി കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാനായിരിക്കും തീരുമാനം.