ന്യൂയോര്‍ക്ക്: കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനെതിരായ കലാപം 17 നഗരങ്ങളില്‍ തുടരുന്നു. കലാപം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 1400 പ്രതിഷേധക്കാരെ വിവിധ നഗരങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മിനെസോട്ടയില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡ് പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കള്ളനോട്ട് കൈവശം വച്ചിരിക്കുന്നുവെന്ന സംശയത്തിന്റെ പേരില്‍ കാര്‍ തടഞ്ഞ് ഫ്ലോയിഡിനെ പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പ്രശ്നത്തിന് തുടക്കം. പോലീസ് കൈവിലങ്ങിടാന്‍ ഫ്ലോയിഡിനെ നിലത്തു ചവിട്ടിവീഴ്ത്തി കഴുത്തില്‍ കൈക്കുഴകൊണ്ട് ഇടിച്ചതാണ് മരണകാരണമായി പറയുന്നത്. പോലീസ് നടപടി യുടെ വീഡിയോ ദൃശ്യം വൈറലായതോടെയാണ് കറുത്തവര്‍ഗ്ഗക്കാര്‍ വ്യാപകമായ പ്രതിഷേധം ആരംഭിച്ചത്.
ഇതിനിടെ മിനെസോട്ട മേയറെ അപലപിച്ചു രംഗത്തുവന്ന ട്രംപ് അക്രമികളെ ശക്തമായി നേരിടാന്‍ നായകളെവരെ ഉപയോഗിക്കുമെന്നു നടത്തിയ പരാമര്‍ശവും പ്രതിഷേധത്തി നിടയാക്കിയിട്ടുണ്ട്.